Thursday, June 16, 2016

Tito Anand പ്രമാദമായ ഒരു കേസ് തന്നെയായിരുന്നു .

Tito Anand പ്രമാദമായ ഒരു കേസ് തന്നെയായിരുന്നു ....
ശരിയായ ദിശയിലുള്ള അന്വേഷണം പ്രതികളെ പിടിക്കാൻ സഹായകമായി...
അതിൽ തന്നെ ഇപ്പോൾ പല അവകാശ വാദങ്ങളും നിരക്കുന്നു...ഞാനാണ് ആദ്യം ചെരുപ്പ് എടുത്തു അന്വേഷിച്ചത് , ഞാനാണ് ഡി എൻ എ സാമ്പിൾ എടുത്തു കേസന്വേഷിച്ചത് , ഞാനാണ് ആസ
ാമിൽ പോയി അന്വേഷിച്ചത് എന്നൊക്കെ ...
ക്രെഡിറ്റ്‌ ആർക്കും പങ്കിട്ടെടുക്കാം ...
ജനങ്ങൾക്ക് സമാധാനമായി ജീവിക്കണം....അത്രമാത്രം.
ഇതിൽ നിന്നെല്ലാം സാധാരണ ജനം ശ്രദ്ധിക്കേണ്ടതും പഠിക്കേണ്ടതും ആയ കുറച്ചു കാര്യങ്ങളുണ്ട്. 
അന്യ സംസ്ഥാന തൊഴിലാളികൾ താമസക്കുന്ന വീടുകൾ നിങ്ങൾ താമസിക്കുന്ന ഭാഗങ്ങളിൽ ഉണ്ടെങ്കിൽ നമ്മളുടെ ശ്രദ്ധയിൽ പെട്ടാൽ നമ്മൾ അന്വേഷിക്കേണ്ട കുറെ കാര്യങ്ങൾ ഉണ്ട്. ഈ വന്നു താമസിക്കുന്ന ആളുകള് പലരും ബെന്ഗാളിൽ നിന്നോ , ആസാമിൽ നിന്നോ , യു പി യിൽ നിന്നോ ഒക്കെ ആയിരിക്കും. പലരും ക്രിമിനൽ വാസനയുള്ളവരും ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ളവരും കേസുകളിൽ നിന്ന് രക്ഷപ്പെടാൻ കേരളം പോലുള്ള സ്ഥലങ്ങളിൽ ഒളിച്ചു താമസിക്കുന്നവരും ഒക്കെ ഉണ്ടാകും. അമിത മദ്യപാനികളും കൂലി തല്ലുകാരും ഒക്കെ കാണും. ഇവിടെ വന്നു പല പല സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരും ഒക്കെയുണ്ടാകാം. അന്യ സംസ്ഥാന തൊഴിലാളികളെ വച്ച് ജോലിചെയ്യിക്കുന്നവർ നിര്ബന്ധമായും ചെയ്യേണ്ട ചില നിയമ ക്രമങ്ങൾ ഉണ്ട്. എല്ലാ അന്യ സംസ്ഥാന തൊഴിലാളികളുടെയും തൊഴിലുടമകൾ , ഓരോ തൊഴിലാളിയുടെയും തിരിച്ചറിയൽ കാർഡിന്റെ ഒരു കോപിയും ഒരു ഫോടോഗ്രാഫും അടുത്തുള്ള പോലീസ് സ്റെഷനിൽ ഒരു ഫോം പൂരിപ്പിച്ചശേഷം രെജിസ്ടർ ചെയ്യണം എന്നത് നിര്ബന്ധമാണ്. അങ്ങിനെ ഒരു തൊഴിലുടമ നിര്ബന്ധമായും ചെയ്തിരിക്കണം. പല സ്ഥാപന ഇത് ചെയ്യുന്നില്ല. ഇതേപോലെ എന്തെങ്കിലും കളവോ പിടിച്ചു പറിയോ ബലാൽ സംഘമോ ഒക്കെ നടന്നാൽ അന്വേഷണത്തെ ഒരുപാടു സഹായിക്കുകയും ചെയ്യും. അങ്ങിനെ ഏതെങ്കിലും സ്ഥാപനയുടമ ചെയ്യാത്തത് ശിക്ഷാർഹം ആണെന്ന് പറയേണ്ടതില്ലല്ലോ. പിന്നെ , വേറൊന്നു. ഇവർ കൂട്ടമായി എവിടെയെങ്കിലും താമസിക്കുന്നുണ്ട് എങ്കിൽ , അങ്ങിനെ വീട് വാടകയ്ക്ക് കൊടുക്കുന്ന വ്യക്തിയും അന്യ സംസ്ഥാന തൊഴിലാളികൾ എത്രപേർ താമസിക്കുന്നുണ്ട് എന്നും ആരെല്ലാമാണ് താമസിക്കുന്നതെന്നും ഓരോരുത്തരുടെയും തിരിച്ചറിയൽ കാർഡിന്റെ കോപ്പിയും പാസ്പോര്ട്ട് സൈസ് ഫോട്ടോകളും അടക്കം രേഖകൾ ലോകൽ പോലീസ് സ്റെഷനിൽ കൊടുക്കേണ്ടതാണ്. പലരും അതൊന്നും ചെയ്യുന്നില്ല എന്നതാണ് സത്യം. അതുകൊണ്ട് , ഇവിടെയെല്ലാം ആരൊക്കെ വന്നു പോകുന്നു എന്നോ , ആരൊക്കെ അവിടെ താമസിക്കുന്നു എന്നോ ആരും അറിയുന്നില്ല. നമ്മുടെ വീടിനടുത് ഇതേപോലെ അന്യ സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്നുണ്ട് എങ്കിൽ നിങ്ങൾക്ക് പോലീസ് സ്റെഷനിൽ നേരിട്ട് റിപ്പോര്ട്ട് ചെയ്യാം , അല്ലെങ്കിൽ നിങ്ങളുടെ വാർഡ്‌ മെമ്പറെ അറിയിക്കാം , അതുമല്ലെങ്കിൽ , നിങ്ങളുടെ റെസിടൻസ് അസോസിയേഷൻ വഴി അധികാരികളെ അറിയിക്കാം. ഈ പറഞ്ഞ കാര്യങ്ങൾ ചെയ്താലേ നമുക്ക് വിശ്വസിച്ചു നമ്മുടെ വീട്ടില് കിടന്നു സ്വസ്ഥമായും സമാധാനമായും ഉറങ്ങാനോക്കൂ. പോലീസുകാരും ഇങ്ങനെയുള്ള താവളങ്ങളിൽ ഇടക്കിടക്ക് സന്ദർശനം നടത്തിയില്ലെങ്കിൽ ഇനിയുള്ള കാലത്ത് ഇതേപോലെയുള്ള കേസുകളും കൊലപാതകങ്ങളും നമ്മുടെ ചുറ്റുവട്ടത് എപ്പോൾ വേണമെങ്കിലും സംഭവിക്കാം. അതിനുമുന്പ് നമ്മൾ കുറച്ചു കൂടി ജാഗരൂകരായിരിക്കണം. നമ്മുടെ ശ്രദ്ധക്കുറവുകൊണ്ട് ഒരാൾക്കും ഒരപകടവും വന്നുകൂട ....

No comments:

Post a Comment